കോവിഷീല്‍ഡ് വാക്‌സീന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് വിവാദം; വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് -19 വാക്‌സിനേഷനുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ശ്രദ്ധേയമായ മാറ്റം വരുത്തി. മുമ്പ്, ഈ സര്‍ട്ടിഫിക്കറ്റുകളില്‍ മോദിയുടെ ചിത്രവും കൊറോണ വൈറസിനെ കീഴടക്കാനുള്ള ഇന്ത്യയുടെ കൂട്ടായ ദൃഢനിശ്ചയം സ്ഥിരീകരിക്കുന്ന ഉദ്ധരണിയും ഉള്‍പ്പെടുത്തിയിരുന്നു. കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൂട്ടായ പോരാട്ടം എന്നെഴുതിയിരുന്ന സര്‍ട്ടിഫിക്കറ്റില്‍ നിലവില്‍ ‘കോവിഡ് 19നെതിരെ ഇന്ത്യ ഒരുമിച്ച് പോരാടും’ എന്ന വാക്യം മാത്രമാണുള്ളത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം. കോവിഷീല്‍ഡ് വാക്‌സീന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന വിവാദത്തിനിടെയാണു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. പ്രധാനമന്ത്രിയുടെ പേരും സര്‍ട്ടിഫിക്കറ്റില്‍നിന്നു നീക്കം ചെയ്‌തെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

More Stories from this section

family-dental
witywide