സൽമാന്‍റെ വീട്ടിലെ വെടിവയ്പ്പ്: അക്രമി സംഘത്തിലെ 2 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്, കണ്ടാൽ അറിയിക്കണം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ മുംബൈയിലെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ അക്രമി സംഘത്തിലെ രണ്ട് പേരുടെ ചിത്രങ്ങൾ മുംബൈ പൊലീസ് പുറത്തുവിട്ടു. ഇവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മുംബൈ പൊലീസ് ചിത്രങ്ങൾ പുറത്തുവിട്ടത്. ബൈക്കിൽ എത്തി വെടിയുതിർത്ത സംഘത്തിലെ തൊപ്പി ധരിച്ചെത്തിയ രണ്ട് പേരുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. ഇവരാണ് സംഭവത്തിനു പിന്നിലെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടത്. ഒരാൾ വെള്ള ടീ ഷർട്ടും കറുത്ത ജാക്കറ്റുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമൻ ചുവന്ന ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. അതിനിടെ പ്രതികൾ സഞ്ചരിച്ച ബൈക്ക് സൽമാൻ്റെ വസതിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സൽമാന്‍റെ മുംബൈയിലെ വീടിന് നേരെ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് ബാന്ദ്രയിലെ വീടിനു നേരെ നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തത്. ബാന്ദ്രയിൽ സൽമാൻ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്സി അപ്പാർട്ട്മെന്റിനെ മതിലിൽ വെടിയുണ്ടകൾ തുളച്ചുകയറിയിരുന്നു. പ്രതികൾ വിദേശ നിർമിത തോക്കാണ് ഉപയോഗിച്ചതെന്നാണ് സൂചന.

കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ നിന്ന് സൽമാൻ ഖാന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. ഇതടക്കമുള്ള സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം അപായപ്പെടുത്തുമെന്ന മെയിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് സൽമാന്‍റെ വൈ പ്ലസ് കാറ്റഗറി സുരക്ഷ കൂടുതൽ ശക്തമാക്കിയിരുന്നു.

Cops Release Picture Of Suspects In Salman Khan Home Firing Case

More Stories from this section

family-dental
witywide