കാനഡയില്‍ കത്തിയ വീടിനുള്ളില്‍ ഇന്ത്യന്‍ ദമ്പതികളുടെയും മകളുടെയും മൃതദേഹങ്ങള്‍; അപകടമെന്ന് പൊലീസ്

ന്യൂഡൽഹി: കാനഡയിലെ ഒൻ്റാറിയോ പ്രവിശ്യയിലെ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ ദമ്പതികളും അവരുടെ കൗമാരക്കാരിയായ മകളും മരിച്ചു. മാർച്ച് ഏഴിനാണ് സംഭവം നടന്നതെന്നും മൃതദേഹങ്ങൾ പൂർണമായും കത്തിനശിച്ചതായും മരിച്ചവരെ ഇന്നലെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

മാര്‍ച്ച് ഏഴിനാണ് ഇവരുടെ വീടിന് തീപിടിച്ചത്. തീ കെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. 51കാരനായ രാജീവ് വരിക്കൂ, ഭാര്യ ശില്‍പ കോത്ത(47), ഇവരുടെ മകള്‍ 16കാരിയായ മഹക് വരിക്കൂ എന്നിവരാണ് മരിച്ചത്.

സംഭവദിവസം വലിയ ശബ്ദംകേട്ടുനോക്കുമ്പോഴാണ് വീടിനു തീപിടിച്ചതു കാണുന്നതെന്ന് അയല്‍വാസിയായ കെന്നത്ത് യൂസുഫ് പറഞ്ഞു. 15 വര്‍ഷമായി തങ്ങള്‍ അയല്‍വാസികളാണെന്നും രാജീവും കുടുംബവും തമ്മില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നും കെന്നത്ത് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും ഡാഷ്‌കാം ദൃശ്യങ്ങളും ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പൊലീസ്.

More Stories from this section

dental-431-x-127
witywide