38കാരിയായ വീട്ടമ്മയും സുഹൃത്തും മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കരികെ വിഷക്കുപ്പി

കോങ്ങാട് (പാലക്കാട്): പാലക്കാട് കടമ്പഴിപ്പുറത്ത് അഴിയന്നൂരിൽ 38കാരിയായ വീ‌ട്ടമ്മയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38), അയൽവാസി ദീപേഷ് (38) എന്നിവരെയാണ് കൃഷിയിടത്തിനോട് ചേർന്നുള്ള ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തി. വിഷം കഴിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

couple found dead in field