മേയര്‍ ആര്യക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം; നടപടി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ മേയര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം. ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി നടപടി

ആര്യയെ കൂടാതെ, ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ., മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരേയും കേസെടുക്കണമെന്നാണ് കോടതി ഉത്തരവ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

മേയര്‍ക്കെതിരെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. അതേസമയം, മേയര്‍ നല്‍കിയ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് യദു കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ചത്.

More Stories from this section

family-dental
witywide