മേയർ-ഡ്രൈവർ തർക്കം: യദുവിന്റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി-മേയർ തർക്കത്തിൽ ഡ്രൈവർ യദുവിന്റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് യദുവിന്‍റെ പരാതി സ്വീകരിച്ചത്.

കേസ് ഈ മാസം ആറിന് പരിഗണിക്കും. മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ ഇനിയും പൊലീസ് കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് ഡ്രൈവർ യദു മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് യദുവിന്‍റെ പരാതി. സച്ചിന്‍ ദേവ് എംഎല്‍എ ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നും യദുവിന്‍റെ പരാതിയില്‍ പറയുന്നു.

Court received ksrtc yadu’s complaint on Mayor Arya issue

More Stories from this section

dental-431-x-127
witywide