
കോട്ടയം: ക്നാനായ സുറിയാനി സഭ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്ത് കോടതി. കോട്ടയം മുൻസിഫ് കോടതി രണ്ടാണ് ഉത്തരവിട്ടത്. കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത് വെള്ളിയാഴ്ചയാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ ഉത്തരവിറക്കിയത്. ഇതിനെതിരെ ക്നാനായ സമുദായ അംഗങ്ങളായ രണ്ട് വ്യക്തികൾ നൽകിയ കേസിലാണ് കോടതി ഇടപെടൽ. ചുമതലകളെ മറ്റാരും തടസ്സപ്പെടുത്താൻ പാടില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
Court stayed suspension of knanaya jacobite church metropolitan










