
സിംഗപ്പൂർ: സിംഗപ്പൂരിൽ കോവിഡ് കേസുകളിൽ വർധനവ്. മുൻകരുതൽ നടപടികളുമായി സർക്കാർ രംഗത്തെത്തി. മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായതായി അധികൃതർ അറിയിച്ചു. എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു. പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സർക്കാർ അറിയിച്ചു.
നേരത്തെ 13,700 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, മേയ് 5 മുതൽ 11 വരെയുള്ള ഒരാഴ്ച രേഖപ്പെടുത്തിത് അതിന്റെ ഇരട്ടിയോളം കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 181ൽനിന്ന് 250 ആയി ഉയർന്നു.
ഉയരുന്ന കോവിഡ് കേസുകൾ പുതിയ തരംഗത്തിന്റെ ലക്ഷണമാണെന്നാണ് നിഗമനം. വരുന്ന രണ്ട്–നാല് ആഴ്ചയ്ക്കുള്ളിൽ കേസുകളുടെ എണ്ണം മൂർധന്യത്തിൽ എത്തും. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാത്ത രോഗികളും പ്രായമായവരും ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് നല്ലതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
covid cases increasen singapore