കോവിഡ്: സിംഗപ്പൂര്‍ വകഭേദം ഇന്ത്യയിലും, ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നതിനിടെ സിംഗപ്പൂര്‍ കോവിഡ് വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു. വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവയാണ് ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചത്.

കോവിഡ് ബാധിതരായ മുന്നൂറിലേറെ പേരിലാണ് ഈ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, ആശങ്ക വേണ്ടെന്നും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഇതുവരെ 324 കോവിഡ്-19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതില്‍ 290 കെപി.2 കേസുകളും കെപി.1 ന്റെ 34 കേസുകളും ഉള്‍പ്പെടുന്നു. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 34 കെപി.1 കേസുകള്‍ കണ്ടെത്തി. കൂടാതെ, പശ്ചിമ ബംഗാളില്‍ നിന്ന് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് നാല്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് രണ്ട്, ഗോവ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് 1 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

dental-431-x-127
witywide