ഇടതു മുന്നണി വിടണമെന്ന് സിപിഐ നേതാക്കൾ, പിണറായിക്ക് എതിരെ അതിരൂക്ഷ വിമർശനം: ‘വിഗ്രഹത്തിന്റെ തല മാറ്റിവയ്ക്കണം’

“അമേരിക്കൻ പ്രസിഡൻ്റിനു പോലുമില്ലാത്ത സുരക്ഷ മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ്? കറുത്ത കാർ തന്നെ വേണമെന്ന് നിർബന്ധമെന്തിനാണ് ? മുഖ്യമന്ത്രിക്ക് 5 ലക്ഷം രൂപയുടെ സ്റ്റേജ് എന്തിനാണ്? മുഖ്യമന്ത്രി മൈക്ക് തട്ടിത്തെറിപ്പിക്കുന്ന കാഴ്ചയും പ്രധാനമന്ത്രി കൊച്ചുകുട്ടികൾക്ക് മൈക്ക് വച്ചു നീട്ടുന്ന കാഴ്ചയും കാണുന്നത് ഒരേ ജനം തന്നെയാണ്.. മുഖ്യമന്ത്രി ഡോ. ഗീവർഗീസ് മാർ കുറിലോസിനെതിരെ നടത്തിയ പ്രയോഗങ്ങൾ പദവിക്ക് ചേരാത്തതാണ്… എൽഡിഎഫ് കൺവീനറായി ഇ.പി. ജരാജൻ തുടരുന്നതിൽ അർഥമില്ല.. പൌരത്വ സമരം വിപരീതഫലമാണ് ഉണ്ടാക്കിയത്..” സിപിഐ ജില്ലാ കൗണ്‍സിലുകളിൽ ഉയർന്നു വന്ന ആരോപണങ്ങളാണ് ഇതെല്ലാം. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഐ ഇടതു മുന്നണി വിടണമെന്ന ആവശ്യം ഇടുക്കിയിൽ നിന്ന് ഉയർന്നിട്ടുണ്ട്. ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസിൽ നിൽക്കാമെങ്കിൽ കേരളത്തിൽ എന്തുകൊണ്ട് അത് നടപ്പാക്കിക്കൂടാ എന്ന ചോദ്യവും ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നു.

‘വിഗ്രഹം ഉടച്ചു വാർത്ത് തലമാറ്റിവയ്ക്കുക തന്നെ വേണ’മെന്നാണ് സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗത്തിൽ ആവശ്യം ഉയർന്നത്. നേതൃമാറ്റത്തിന് സിപിഎം തയാറായില്ലെങ്കിൽ സിപിഐ മന്ത്രിമാരെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് മുഖ്യപരാജയത്തിന് കാരണമെന്ന് കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗത്തിൽ അതിരൂക്ഷ വിമർശനം ഉയർന്നു. കേരള കോൺഗ്രസ് എം വന്നത് ഇടതു മുന്നണിക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെങ്കിലും സിപിഎം അവർക്ക് അമിത പ്രാധാന്യം നൽകുന്നു. കോട്ടയത്തു നിന്ന് വിമർശനം ഉയർന്നു. സിപിഐക്ക് നൽകിയ രാജ്യസഭാ സീറ്റ് ആനി രാജയ്ക്കാണ് നൽകേണ്ടിയിരുന്നത് എന്ന അഭിപ്രായവും ഇടുക്കിയിൽ നിന്ന് ആവശ്യം ഉയർന്നു.

CPM District Councils Criticizes CPM and Pinari Vijayan

More Stories from this section

family-dental
witywide