മേയർ ആര്യ രാജേന്ദ്രൻ്റെ പെരുമാറ്റം ശരിയാക്കിയില്ലെങ്കിൽ വോട്ട് പോകും; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

സിപിഎം നേതാക്കളുടെ ശൈലിമാറ്റിയില്ലെങ്കിൽ പണി കിട്ടുമെന്നാണ് പാർട്ടിക്കുള്ളിലെ പൊതു വിലയിരുത്തൽ. പിണറായി വിജയൻ മുതൽ ഏറ്റവും ജൂനിയറായ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വരെ ശൈലി കൊണ്ട് നാട്ടുകാരെ വെറുപ്പിക്കുന്നു എന്ന ആരോപണം നേരിടുന്നു.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ തന്നെ വിമർശനം ഉയർന്ന് വന്നിരിക്കുകയാണ്.

മേയറുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകളിൽ കുറവുണ്ടാക്കി എന്നാണ് വിമർശനം. “പെരുമാറ്റ രീതി മാറ്റിയില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും . ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റു പോകും’ തുടങ്ങിയ അഭിപ്രായങ്ങളാണ് ഉയർന്നു വന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വളർച്ചയും സിപിഎം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്. ഇന്നും ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

Also Read

More Stories from this section

family-dental
witywide