സിപിഎം സംസ്ഥാന സെക്രട്ടറി ഓസ്ട്രേലിയയിൽ, വിവിധ പരിപാടികളിൽ പങ്കെടുക്കും, ഗോവിന്ദനൊപ്പം കുടുംബവും

മെൽബൺ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഓസ്ട്രേലിയയില്‍. കഴിഞ്ഞ ദിവസമാണ് ഗോവിന്ദന്‍ കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടത്. ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെയ്ന്‍, പെര്‍ത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ എംവി ഗോവിന്ദന്‍ പങ്കെടുക്കും. സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 24-ന് ഗോവിന്ദന്‍ തിരിച്ചെത്തും.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച യാത്ര വൈകുകയായിരുന്നു. യെച്ചൂരിയുടെ മരണത്തിന്റെ ദുഃഖാചരണം കഴിഞ്ഞാണ് എം വി ഗോവിന്ദന്‍ പോയതെന്നും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായത് കൊണ്ട് അതില്‍ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നുമാണ് സിപിഎം വിശദീകരണം.

Also Read

More Stories from this section

family-dental
witywide