അൻവറിന് സിപിഎമ്മിൽ നിന്ന് ആദ്യ പരസ്യ പിന്തുണ! ‘ഒരു വലിയ കൂട്ടുകെട്ടിനെതിരായ പോരാട്ടത്തിന് പിന്തുണ’യെന്ന് പ്രതിഭ

കായംകുളം: എഡിജിപി അജിത് കുമാറിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് സിപിഎമ്മിൽ നിന്ന് ആദ്യത്തെ പരസ്യ ശബ്ദമായി യു പ്രതിഭ എംഎൽഎ രംഗത്ത്. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ എന്ന പോസ്റ്റിലൂടെയാണ് പ്രതിഭ തന്റെ പിന്തുണ അറിയിച്ചത്. ‘അൻവറിന്റെ സത്യസന്ധമായ വാക്കുകൾക്കാണ് എന്റെ പിന്തുണ’ എന്ന് യു.പ്രതിഭ പറ‍ഞ്ഞു. അൻവറിന്റെ ആരോപണങ്ങളിൽ സർക്കാർ പുകഞ്ഞുകൊണ്ടിരിക്കെ ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ പ്രതികരണവുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമായി .

വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പുറത്താക്കിയ മുന്‍ എഐസിസി അംഗവും പിഎസ് സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെയും പ്രതിഭ പിന്തുണച്ചിട്ടുണ്ട്. “സെക്കൻഡ് ഹാൻഡ് സ്കൂട്ടറിൽ നിന്ന് കോടീശ്വരനിലേക്കുള്ള ദൂരം ആണോ രാഷ്ട്രീയ പ്രവർത്തനം?. ഇത്തരക്കാർ എല്ലാം പുറത്തു വരണം. സ്വത്തു സമ്പാദിക്കാൻ രാഷ്ട്രീയത്തിൽ വരുന്നവരെ അടിച്ചു പുറത്താക്കണം. സപ്പോർട്ട് സിമി റോസ്’’ എന്നാണ് പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചത്.

More Stories from this section

family-dental
witywide