കൈത്താങ്ങ്; സിപിഎം എംഎല്‍എമാരും എംപിമാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം ജനപ്രതിനിധികളും രാജ്യസഭാ എംപിമാരും ഒരുമാസത്തെ ശമ്പളം കൈമാറും, മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപകൈമാറിയതിന് പിന്നാലെ സിപിഎം എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളം കൈമാറാന്‍ തീരുമാനിച്ചത്. സിപിഎം എംപിമാരായ അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി. ശിവദാസന്‍, എ.എ. റഹിം, സു. വെങ്കിടേശന്‍, ആര്‍. സച്ചിതാനന്ദം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും.

മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം സിപിഎം എംപിമാര്‍ സംഭാവനചെയ്യുന്നത്. സിപിഎം എംഎല്‍എമാർ ഒരുമാസത്തെ ശമ്പളമായ 50,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. സിപിഎം കേരള സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപയും പാര്‍ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള്‍ 10 ലക്ഷം രൂപ വീതവും സംഭാവന നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ അറിയിച്ചു.

cpm mp’s and mlas donates one month salary to cmdrf

Also Read

More Stories from this section

family-dental
witywide