ഔദ്യോഗികം! പാലക്കാട് സരിന്‍ സ്ഥാനാർത്ഥി, സിപിഎം പ്രഖ്യാപിച്ചു, പാർട്ടി ചിഹ്നമില്ല; ചേലക്കരയില്‍ യു ആര്‍ പ്രദീപ്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ തങ്ങൾ മത്സരിക്കുന്ന രണ്ട് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി പി എം. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി പുറത്തുവന്ന ഡോ. പി സരിനാകും പാലക്കാട് ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുക. സരിന് പാർട്ടി ചിഹ്നം നൽകില്ല. ചേലക്കരയില്‍ മുന്‍ എം എല്‍ എ കൂടിയായ യു ആര്‍ പ്രദീപാകും ജനവിധി തേടുക.

Also Read

More Stories from this section

family-dental
witywide