രാഷ്ട്രീയ നിയമനം നേടിയവര്‍ക്ക് സിപിഎമ്മിന്റെ മാനേജ്‌മെന്റ് ക്ലാസ്!പെരുമാറ്റം ഉള്‍പ്പെടെ ‘ശരിയാക്കണം’

മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിലും വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തും രാഷ്ട്രീയ നിയമനം നേടിയവര്‍ക്ക് സിപിഎമ്മിന്റെ വക പ്രത്യേക ക്ലാസ്. മന്ത്രിമാരുടെ ഓഫിസിന്റെയും വിവിധ സ്ഥാപനമേധാവികളുടെയും പ്രവര്‍ത്തനം ജനങ്ങളെ അകറ്റുന്നതാണെന്നും അത് തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയായെന്ന് വിലയിരുത്തലുകളും വിമര്‍ശനങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ‘മാനേജ്‌മെന്റ് ക്ലാസ്’.

കഴിഞ്ഞ ദിവസം ജഗതിയിലെ സഹകരണ ഭവനിലായിരുന്നു വിദേശ പരിശീലകന്റെ ഉള്‍പ്പെടെ പരിശീലന ക്ലാസ്. പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് അടക്കമുള്ളവരും ക്ലാസെടുത്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു തുടങ്ങിയ നേതാക്കളും ക്ലാസിന്റെ മേല്‍നോട്ടക്കാരായിരുന്നു.

വിവിധ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും മോശമാകാത്ത വിധത്തില്‍ എങ്ങനെ കൈകാര്യം ചെയ്യണം, മാധ്യമങ്ങളെ നേരിടേണ്ടത്, പൊതുജന സമ്പര്‍ക്കം, വിമര്‍ശനങ്ങളും ചോദ്യങ്ങളുമുയര്‍ന്നാല്‍ എങ്ങനെ പ്രതികരിക്കണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസ്.

More Stories from this section

family-dental
witywide