ഫൊക്കാന കണ്‍വെന്‍ഷന്റെ ഭാഗമായി കലാസൃഷ്ടികള്‍ ക്ഷണിക്കുന്നു; ഫൊക്കാന അംഗങ്ങളുടെ സൃഷ്ടികൾ സുവനീറിൽ പ്രസിദ്ധീകരിക്കും

കലാ ഷാഹി

വാഷിങ്ടൺ ഡിസി: 2024 ജൂലൈ 18, 19, 20 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ഇരുപത്തിയൊന്നാമത് കൺവെൻഷൻ്റെ ഭാഗമായി, ഫൊക്കാന അംഗങ്ങളിൽ നിന്ന് കലാ-സാഹിത്യ സൃഷ്ടികൾ (കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ഓർമ്മക്കുറിപ്പുകൾ, അനുഭവങ്ങൾ, പരസ്യങ്ങൾ, കുടുംബ ഛായാചിത്രങ്ങൾ, പെയിൻ്റിംഗുകൾ/ഡ്രോയിംഗുകൾ ) ക്ഷണിക്കുന്നു. ഫൊക്കാന അംഗങ്ങളിൽ നിന്നുള്ള സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

കലാസൃഷ്ടികൾ അയക്കുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ:

1. സാഹിത്യകൃതികൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാം. നിലവാരമുള്ളതായിരിക്കണം.
2. സാഹിത്യകൃതികൾ മതങ്ങളെയോ നിലവിലുള്ള ജാതി വ്യവസ്ഥകളെയോ ഇകഴ്ത്തുകയോ മഹവത്വത്കരിക്കുകയോ ചെയ്യരുത്.
3. ലേഖനങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതോ പക്ഷപാതപരമോ ആകരുത്.
4. സാഹിത്യകൃതികളിലെ അഭിപ്രായങ്ങളും ആശയങ്ങളും അതാത് കൃതികളുടെ രചയിതാക്കളുടേത് മാത്രമാണ്. ആ അഭിപ്രായങ്ങളിൽ ഫൊക്കാനയ്ക്ക് പങ്കില്ല.
5. ചിത്രൾ നിലവാരമുള്ളതായിരിക്കണം.
6. ഫൊക്കാനയുടെ അംഗ സംഘടനകളിൽ അംഗങ്ങളായവരുടെ രചനകളും ചിത്രങ്ങളും മാത്രമേ സുവനീറിൽ ഉൾപ്പെടുത്തൂ.
7. സമർപ്പിച്ച ഏതെങ്കിലും രചനകളോ ചിത്രങ്ങളോ സുവനീറിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന തീരുമാനം സുവനീറിൻ്റെ എഡിറ്റോറിയൽ ബോർഡിന് മാത്രമായിരിക്കും.
8. എഴുത്തുകൾ / പെയിൻ്റിംഗുകൾ / ഡ്രോയിംഗുകൾ എന്നിവ സമർപ്പിക്കുന്നവർ അവരുടെ പേരും ചിത്രവും അവർ ബന്ധപ്പെട്ടിരിക്കുന്ന ഫൊക്കാന അംഗ സംഘടനയുടെ പേരും ഉൾപ്പെടുത്തണം.
9. ലേഖനങ്ങളും കഥകളും 5 പേജിൽ കവിയരുത് (A4 വലുപ്പം).
10. കവിതകൾ 2 പേജിൽ കവിയരുത് (A4 വലുപ്പം)

സൃഷ്ടികൾ അയയ്ക്കാനുള്ള അവസാന തിയതി മെയ് ഒന്നാണ്. editorfokana@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യാം