
ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ – പുൽക്കൂട് നിർമാണ ഫാമിലി വിഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
അനബെൽ സ്റ്റാർ & ഫാമിലി (സെന്റ് ജൂഡ് സിറോ-മലബാർ കത്തോലിക്ക പള്ളി, ചാന്റിലി, വിർജീനിയ) ഒന്നാം സ്ഥാനവും, ഏഞ്ചൽ ജോസ് & ഫാമിലി (ഡിവൈൻ മേഴ്‌സി സിറോ-മലബാർ കത്തോലിക്ക പള്ളി, എഡിൻബർഗ്, ടെക്സാസ്) രണ്ടാം സ്ഥാനവും, ടെസ്സാ ഈപ്പൻ & ഫാമിലി (സെന്റ് ജൂഡ് സിറോ-മലബാർ കത്തോലിക്ക പള്ളി, ഹമ്മോൻടോൺ, ന്യൂ ജേഴ്‌സി) മൂന്നാം സ്ഥാനവും നേടി.
ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്‌തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് ചിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി “ഗ്ലോറിയ ഇൻ എസ്‌സിൽസിസ്” എന്ന പേരിൽ ചെറുപുഷ്‌പ മിഷൻ ലീഗ് പുൽക്കൂട് നിർമാണ മത്സരം സംഘടിപ്പിച്ചത്. സോണിയ ബിനോയ് മത്സരത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു. രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിൻസൺ തോമസ് എന്നവരുടെസ് നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടികൾ ക്രമീകരിച്ചു.
Crib making Competition Result