
മെഡിക്കൽകോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ തോക്കുമായെത്തിയയാളെ സുരക്ഷ ജീവനക്കാർ പിടികൂടി. എന്നാൽ ചോദ്യം ചെയ്യലിനിടെ, ഇയാൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാനാണ് ഇയാൾ എത്തിയതെന്നാണ് സുരക്ഷ ജീവനക്കാരോട് പറഞ്ഞത്.
കല്ലമ്പലം സ്വദേശി സതീഷ് സാവണാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ തോക്കുമായി എത്തിയത്. ഒരു കേസിൽ ജയിലിലായിരുന്ന സതീഷ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. നാലരയോടെയാണ് ഇയാൾ ആശുപത്രിക്കുള്ളിൽ എത്തിയത്. സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്.















