ഇക്വഡോറില്‍ തോക്കുധാരികള്‍ ചാനല്‍ സ്റ്റുഡിയോയിലേക്ക് പാഞ്ഞു കയറി വെടി ഉതിര്‍ത്തു, എല്ലാം ലൈവില്‍..

ക്വിറ്റോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ആയുധധാരികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറുകയും സുരക്ഷാ സേനയെയും സാധാരണക്കാരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ ചാനല്‍ പിടിച്ചെടുക്കുകയും ചെയ്തതിന്റെ തത്സമയ ദൃശ്യങ്ങളും പുറത്ത്. ഒരാള്‍ക്ക് വെടിയേറ്റതായി വിവരമുണ്ട്.

സംഭവത്തെത്തുടര്‍ന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നോബോവ ചൊവ്വാഴ്ച രാജ്യത്തെ ശക്തമായ ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്കെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടു.

ഇക്വഡോറിലെ ഏറ്റവും ശക്തനായ ലഹരി മാഫിയ ക്രിമിനല്‍ മേധാവികളില്‍ ഒരാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷാ പ്രതിസന്ധിയില്‍ കുടുങ്ങിയിരിക്കുകയാണ് രാജ്യം. ഗുണ്ടാസംഘങ്ങള്‍ ‘യുദ്ധം’ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം രാജ്യം ‘ആഭ്യന്തര സായുധ സംഘട്ടന’ത്തിലാണെന്ന് നോബോവ പ്രഖ്യാപിച്ചു.

ഈ സംഘം കഴിഞ്ഞ ദിവസം 7 പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.

മുന്‍നിര കൊക്കെയ്ന്‍ കയറ്റുമതിക്കാരായ കൊളംബിയയ്ക്കും പെറുവിനും ഇടയില്‍ സമാധാനപരമായ ഇടമായ ഇക്വഡോര്‍ സമീപ വര്‍ഷങ്ങളില്‍ സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലാണ്. രാജ്യത്ത് ലഹരിമാഫിയകള്‍ അഴിഞ്ഞാടുകയാണ്.

റൈഫിളുകളും ഗ്രനേഡുകളുമായി ആക്രമണകാരികള്‍ തുറമുഖ നഗരമായ ഗ്വായാക്വിലിലെ ടിസി ടെലിവിഷന്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറിയതിന് തൊട്ടുപിന്നാലെയാണ് വെടിവെയ്പ്പ് നടത്തരുത്, ദയവായി വെടിവയ്ക്കരുത് എന്ന് ഒരു സ്ത്രീ ഉറക്കെ പറയുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുന്ന ശബ്ദവും ആളുകള്‍ ലൈവായി കേട്ടു.

https://twitter.com/EmergenciasEc/status/1744805395749609668?s=20

നുഴഞ്ഞുകയറ്റക്കാര്‍ ഭയചകിതരായ ജീവനക്കാരെ നിലത്തേക്ക് വലിച്ചിഴച്ച് ബന്ധിച്ചു. സ്റ്റുഡിയോ ലൈറ്റുകള്‍ ഓഫ് ചെയ്യുമ്പോള്‍ ഒരാള്‍ വേദനയോടെ നിലവിളിക്കുന്നതും ലൈവിലൂടെ ആളുകള്‍ക്ക് കേള്‍ക്കാമായിരുന്നു,

ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന ഭീകര അന്തരീക്ഷത്തിന് അറുതി വന്നപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റുഡിയോയിലേക്ക് എത്തി.

നൊബോവ പ്രഖ്യാപിച്ച 60 ദിവസത്തെ അടിയന്തരാവസ്ഥയ്ക്കും രാത്രികാല കര്‍ഫ്യൂവിനും മറുപടിയായി ചൊവ്വാഴ്ച നേരത്തെ, ഗുണ്ടാസംഘങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ നിരവധി നഗരങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായും വിവരമുണ്ട്.

More Stories from this section

family-dental
witywide