
കൊച്ചി: രാജിവെച്ച ‘അമ്മ’ മുന്‍ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന നിര്‍ണായകമൊഴി നല്‍കി ആരോപണം ഉന്നയിച്ച നടി. ക്രൂര ബലാത്സംഗം നടന്നതായി യുവതി മൊഴി നല്‍കിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. നടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
മാത്രമല്ല, അന്വേഷണ സംഘം സംഭവം നടന്ന ദിവസത്തെ രേഖകള്‍ ഹാജരാക്കാന്‍ മസ്‌കറ്റ് ഹോട്ടലിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അറസ്റ്റൊഴിവാക്കാന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും ഹൈക്കോടതിയെ സമീപിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.