സാക്ഷാൽ ധോണിയെയും പിന്നിലാക്കി, ഒരേ ഒരു ജഡേജ! പഞ്ചാബിനെ തകർത്ത് ചെന്നൈ; പോയിന്‍റ് ടേബിളിലും കുതിപ്പ്

ചെന്നൈ: ഐ പി എല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ ചെന്നൈക്ക് 28 റൺസ് വിജയം. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ചെന്നൈ മച്ചാൻമാർക്ക് ജയമൊരുക്കിയത്.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തക‍ർപ്പൻ പ്രകടനം പുറത്തെടുത്താണ് ജഡേജ ചെന്നൈയുടെ രക്ഷകനായി വീണ്ടും അവതരിച്ചത്. ജഡേജയുടെ മികവിൽ ചെന്നൈസീസണിലെ ആറാം ജയമാണ് അക്കൗണ്ടിലാക്കിയത്.168 എന്ന താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന പഞ്ചാബ് എളുപ്പത്തിൽ ജയിക്കുമെന്നാണ് ഏവരും കരുതിയതാണ്. എന്നാൽ ചെന്നൈയുടെ ബൗളിംഗിന് മുന്നിൽ പഞ്ചാബിന് അടിതെറ്റി. പതിരാനയും മുസതഫിസുറും അടക്കമുള്ള പ്രധാന ബൗളർമാർ ഇല്ലാതെ ഇറങ്ങിയിട്ടും ഗംഭീര ജയം സ്വന്തമാക്കാൻ ചെന്നൈക്കായി. 3 വിക്കറ്റെടുത്ത് ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്ത തുഷാർ ദേശ് പാണ്ഡ്യയും ഇംപാക്ട് പ്ലെയറായ സിമർജീത്ത് സിംഗും ചേർന്നാണ് ചെറിയ ടോട്ടലിന് മുന്നിലും പഞ്ചാബിനെ മുട്ടുകുത്തിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ തുടക്കം മോശമായിരുന്നു. നൂറ് റൺസെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായ ചെന്നൈയെ ജഡേജയാണ് കരകയറ്റിയത്. അജിങ്ക്യ രഹാനെ പതിവ് പോലെ ഓപ്പണിംഗിൽ തിളങ്ങിയില്ല. റൺവേട്ടക്കാരിൽ മുന്നിലുള്ള നായകൻ റുത്‍രാജ് 32 റൺസിന് പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി എം എസ് ധോണിയും ശിവം ദുബേയും മടങ്ങിയതോടെ ചെന്നൈ പ്രതിസന്ധിയിലായി. എന്നാൽ മുൻ നിര ബാറ്റർമാർ തകർന്നടിഞ്ഞപ്പോൾ ജഡേജ രക്ഷകനായി അവതരിച്ചു. 26 പന്തിൽ 43 റൺസിന്‍റെ തകർപ്പൻ ഇന്നിംഗ്സ് ചെന്നൈക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. ജയത്തോടെ 12 പോയിന്‍റുമായി ചെന്നൈ ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാൽ തോൽവി പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മേൽ കരിനിഴലായി മാറിയിട്ടുണ്ട്.

സാക്ഷാൽ ധോണിയെ പിന്നിലാക്കി ജഡേജക്ക് റെക്കോഡ്

ഇന്നത്തെ തകർപ്പൻ പ്രകടനത്തിലൂടെ രവീന്ദ്ര ജഡേജയുടെ അക്കൗണ്ടിൽ തകർപ്പനൊരു റെക്കോഡും സ്വന്തമായി. ഐ പി എൽ ചരിത്രത്തിൽ ചെന്നൈക്കായി ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്ന താരമെന്ന ഖ്യാതി ഇനി മറ്റാർക്കുമല്ല. ഇക്കാര്യത്തിൽ സാക്ഷാൽ എം എസ് ധോണിയെ ആണ് ജഡേജ പിന്നിലാക്കിയത്. ഇന്നത്തെ മാൻ ഓഫ് ദി മാച്ച് കൂടിയായതോടെ 16 തവണയാണ് ജഡേജ നേട്ടം സ്വന്തമാക്കിയത്. ധോണിയാകാട്ടെ 15 തവണയാണ് ചെന്നൈക്കായി മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്

CSK beats punjab Ravindra Jadeja creates history, goes past MS Dhoni to become player with most Man of the Match

More Stories from this section

family-dental
witywide