രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; റായ്ബറേലിയുടെ ‘ഷെഹസാദ’ ഇനി മോദിയെ പാർലമെന്റിൽ നേരിടും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിൻ്റെ റോൾ ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ച് കോൺഗ്രസ് പ്രവർത്തക സമിതി. ഇത് സംബന്ധിച്ച് പ്രവർത്തക സമിതി പ്രമേയം പാസാക്കിയതായി പാർട്ടി മുതിർന്ന നേതാവ് കെസി വേണുഗോപാൽ പറഞ്ഞു.

“ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ സിഡബ്ല്യുസി രാഹുൽ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യർത്ഥിച്ചു. പാർലമെൻ്റിനുള്ളിൽ ഈ പ്രചാരണത്തിന് നേതൃത്വം നൽകാൻ ഏറ്റവും നല്ല വ്യക്തി രാഹുൽ ജിയാണ്,” കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതു സംബന്ധിച്ച് രാഹുൽ ഉടൻ തീരുമാനമെടുക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസിൻ്റെ പുനരുജ്ജീവനം ആരംഭിച്ചുവെന്നും സിഡബ്ല്യുസിയിലെ അന്തരീക്ഷം നാല് മാസം മുമ്പുണ്ടായിരുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിനു ശേഷം രാഹുലിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide