
തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചതോടെ നടി നിമിഷ സജയനെതിരെ കടുത്ത സൈബർ ആക്രമണം. നാല് വർഷം മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയിൽ പങ്കെടുത്ത് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം.
‘‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’’ എന്നായിരുന്നു അന്ന് നിമിഷ പറഞ്ഞത്.
തൃശൂര് തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥയെന്നും വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ എന്നുമൊക്കെയാണ് നടിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ. ഇതിനു പുറമെ ഒരുപാട് ട്രോൾ മീമുകളും നിമിഷക്കെതിരെ പ്രചരിക്കുന്നുണ്ട്.
നിമിഷയുടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പോസ്റ്റുകളുടെ കമന്റ് സെക്ഷനിലാണ് സൈബറാക്രമണം. കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് താരം നിയന്ത്രണം ഏർപ്പെടുത്തി.













