
തിരുവനന്തപുരം: സൈബറാക്രമണത്തെ തുടർന്ന് തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്‍സ്റ്റഗ്രാം ഇൻഫ്ളുവൻസർ തൃക്കണ്ണാപുരം സ്വദേശിയായ പെൺകുട്ടി ചികിത്സയിലിരിക്കേ മരിച്ചു. കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരവെ തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മറ്റൊരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പിന്നീട് ഇവർ വേര്‍പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ടുപേരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവര്‍മാര്‍ സംഘം തിരിർ്ഞ്ഞ് കമന്റുകളിടുന്നത് പതിവായിരുന്നു. വ്യക്തിപരമായ അധിക്ഷേപം ഉള്‍പ്പെടെ കമന്റുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ. പൂജപ്പുര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.