റെമല്‍ ചുഴലിക്കാറ്റ് ഭീതി: ഓറഞ്ച് അലേര്‍ട്ട്, കൊല്‍ക്കത്ത വിമാനത്താവളം ഉച്ചയോടെ അടയ്ക്കും

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റെമല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ കൊല്‍ക്കത്ത വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തിങ്കളാഴ്ച രാവിലെ 9 വരെ പ്രവര്‍ത്തനരഹിതമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 21 മണിക്കൂറത്തേക്കാണ് വാമനത്താവളം അടച്ചിടുന്നത്. മെയ് 26, 27 തീയതികളില്‍ കൊല്‍ക്കത്തയില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ടില്‍ 11 സെന്റീമീറ്റര്‍ മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം റെമല്‍ ചുഴലിക്കാറ്റായി മാറി, ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാറയ്ക്കും ഇടയില്‍ കരതൊടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

മാത്രമല്ല, പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിലും വടക്കന്‍ ഒഡീഷയിലും മെയ് 26, മെയ് 27 തീയതികളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ബംഗാളില്‍, 1.5 മീറ്റര്‍ വരെ ഉയരത്തിലുള്ള കൊടുങ്കാറ്റിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ, തീരത്തോടടുത്തുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide