
വാഷിംഗ്ടണ്‍ : ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരായ വധശ്രമ കേസില്‍ പിടിയിലായ ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്തയെ അമേരിക്കയിക്ക് കൈമാറാന്‍ ചെക്ക് അപ്പീല്‍ കോടതിയുടെ അനുമതി ലഭിച്ചു.
52 കാരനായ നിഖില്‍ ഗുപ്തയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നീതിന്യായ മന്ത്രി പവല്‍ ബ്ലാസെക്കിന്റെ തീരുമാനത്തിലാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഗുര്‍പത്വന്ത് സിംഗ് പന്നൂനെ യുഎസില്‍ വച്ച് വധിക്കാനുള്ള ഗൂഢാലോചനയില്‍ ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി സഹകരിച്ചതായാണ് നിഖില്‍ ഗുപ്തയ്‌ക്കെതിരായ യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ കണ്ടെത്തല്‍.
52 കാരനായ ഗുപ്തയെ യുഎസ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 2023 ജൂണില്‍ ചെക്ക് റിപ്പബ്ലിക്കില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ ചെക്ക് റിപ്പബ്ലിക്കിലെ ഏകാന്ത തടവറയിലാണ് ഗുപ്തയെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ യുഎസ് അധികാരികളുടെ അന്വേഷണം തെറ്റാണെന്നും അവര്‍ അന്വേഷിക്കുന്ന വ്യക്തി താനല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഗുപ്തയുടെ ആരോപണം.














