
പി.പി ചെറിയാന്‍
ഡാലസ്: ജനുവരി 6 ശനിയാഴ്ച കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ വര്‍ണോജ്വലമായി. വൈകിട്ട് ആറിന് ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ കലാപരിപാടികള്‍ അരങ്ങേറിയത്. സൂരജ് ആലപ്പാടന്‍, അല്‍സ്റ്റാര്‍ മാമ്പിള്ളി, ലിയ നെബു എന്നിവര്‍ അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. ഹരിദാസ് തങ്കപ്പന്‍ (പ്രസിഡന്റ്‌സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന് നേറ്റിവിറ്റി ഷോ അവതരിപ്പിച്ചത് കരഘോഷങ്ങളോടെയാണ് സദസ്യര്‍ സ്വീകരിച്ചത്.
ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത മാര്‍ഗരറ്റ് ഒബ്രിയന്‍ (ജസ്റ്റിസ് ഓഫ് പീസ് ക്രിസ്മസ് & ന്യൂ ഇയര്‍ സന്ദേശം നല്‍കി.ഇന്‍ഫ്യൂസ്ഡ് സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തം അതിമനോഹരമായിരുന്നു. സ്‌പെല്ലിംഗ് ബീ, പ്രസംഗ മത്സര വിജയികള്‍ക്കും കലാമത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ഷിജു എബ്രഹാം, ഹരിദാസ് തങ്കപ്പന്‍, മാര്‍ഗരറ്റ് ഒബ്രിയന്‍ എന്നിവര്‍ നിര്‍വഹിച്ചു
ആഘോഷ പരിപാടികള്‍ക്ക് മദ്ധ്യേ നടന്ന പ്രത്യേക ചടങ്ങില്‍ കേരള അസോസിയേഷന്റെ അടുത്ത രണ്ടു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമതിയെ തോമസ് വടക്കേമുറിയില്‍ (ഇലക്ഷന്‍ കമ്മീഷണര്‍) പ്രഖ്യാപിച്ചു. കേരള അസോസിയേഷന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് (പ്രദീപ് നാഗനൂലില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് സംഘടനയെ വിജയകരമായും മലയാളി സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ജാതി മത വര്‍ഗ കക്ഷി ഭേദമെന്യേ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.
കൊറിയോഗ്രാഫര്‍ പ്രെയ്‌സി മാത്യു, ഗ്രേസ് ഓഫ് ഡാന്‍സ് അബിഗയില്‍, ഹേസല്‍, ജുവല്‍, ജോഹാന, റോസ്ലിന്‍, ഷാനിസ് എന്നിവരുടെ ഡാന്‍സിന് ശേഷം സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി നന്ദി പ്രകാശിപ്പിച്ചു. ജിജി പി സ്‌കറിയ & നിഷ മാത്യൂസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അസ്സിസിയേഷന്‍ ഒരുക്കിയ ക്രിസ്മസ് & ന്യൂ ഇയര്‍ ഡിന്നര്‍ ആസ്വദിച്ചാണ് ചടങ്ങുകള്‍ പര്യവസാനിച്ചത്
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു പി സി മാത്യു (ഡബ്ലിയു എം സി), സിജു വി ജോര്‍ജ് (ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് ടെക്‌സാസ്), ബോബന്‍ കൊടുവത്തു, പീറ്റര്‍ നെറ്റോ, ചെറിയാന്‍ ചൂരനാട്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, റോയ് കൊടുവത്, രാജന്‍ ഐസക്, ജോസ് ഓച്ചാലില്‍, സി വി ജോര്‍ജ് (കേരളം ലിറ്റററി സൊസൈറ്റി ഡാളസ്) തുടെങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
