ഡാളസിൽ അപകടത്തിൽ മരിച്ച ഇന്ത്യൻ വംശജയായ ഡോക്ടറുടെ സംസ്കാരം ഫ്‌ളവർ മൗണ്ട് മസ്ജിദിൽ നടന്നു

ഡാലസ്: ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച ഡോക്ടറുടെ സംസ്കാരം വെള്ളിയാഴ്‌ച ഫ്‌ളവർ മൗണ്ട് മസ്ജിദിൽ നടന്നു. വിഎ മെഡിക്കൽ സെന്ററിൽ വിമുക്തഭടന്മാരെ ചികിത്സിച്ചിരുന്ന ഡോ. ദുർദാന സിക്കന്ദറാണ് (58) അപകടത്തിൽ മരിച്ചത്.

വ്യാഴാഴ്‌ച രാവിലെ 7:50 ഓടെ ഡബ്ല്യൂ ലെഡ്‌ബെറ്ററിൽ നിന്ന് ബ്രൂക്ക് സ്പ്രിങ് ഡ്രൈവിലേക്ക് തിരിയുന്നതിനിടെ ഇവർ ഓടിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡാലസ് പൊലീസ് അറിയിച്ചു.

ഡോ. സിക്കന്ദറിൻ്റെ സംസ്‌കാര ചടങ്ങിൽ ഡോക്‌ടർമാർ, നഴ്‌സുമാർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ പങ്കെടുത്തു.

Also Read