
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദര മാരാര്‍(102) നിര്യാതനായി. ക്രൈംബ്രാഞ്ച് സിഐയായി വിരമചിച്ച ഇദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ്വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കരുണാകരന്‍ അഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എഎസ്ഐയായിരുന്നു ഇദ്ദേഹം. ഭാര്യ: പരേതയായ ടി.വി.തങ്കം.മക്കള്‍: പരേതനായ വിശ്വനാഥ്, പ്രോംനാഥ്, ടി.ഉഷ. കോഴിക്കോട് അസി. കമ്മീഷറും പാലക്കാട് എസ്പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്.
Tags:













