
തിരുവനന്തപുരം: ഇന്ന് കോൺഗ്രസിന്‍റെ പ്രമുഖ നേതാക്കളടക്കം ബി ജെ പിയിൽ ചേരുമെന്ന കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം യാഥാർത്ഥ്യമായി. തിരുവനന്തപുരം ഡി സി സി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ഉള്‍പ്പടെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ പാര്‍ട്ടി പ്രവേശനം.
ഇന്നലെ സുരേന്ദ്രന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിന്‍റെ ഏത് നേതാവായിരിക്കും ബി ജെ പിയിലെത്തുക എന്ന ചർച്ച സജീവമായിരുന്നു. പല പേരുകളും ഉയർന്നുകേട്ടെങ്കിലും ആ സസ്പെൻസ് ഇന്ന് രാവിലെ തമ്പാനൂർ സതീഷിൽ അവസാനിക്കുകയായിരുന്നു. ഏറെനാളായി കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുകയായിരുന്നു തമ്പാനൂര്‍ സതീഷ്. കെ പി സി സി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതിരുന്നതോടെ സതീഷ് ബി ജെ പിയിലേക്കുള്ള യാത്ര തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്.
DCC Secretary Thampanoor Satheesh and Pathmini thomas joins BJP