അമേരിക്കയിൽ ആശങ്കയായി വൈറസ് രോഗം സ്ളാത്ത് ഫീവർ പടരുന്നു, യൂറോപ്പിലും വൈറസ് സാന്നിധ്യം കണ്ടെത്തി

ഫ്ലോറിഡ: അമേരിക്കയിൽ ആശങ്ക പടർത്തി മാരക വൈറസ് രോഗമായ സ്ളാത്ത് ഫീവർ പടരുന്നു. ഫ്ളോറിഡയിലാണ് അമേരിക്കയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. ഫ്ളോറിഡയിൽ 20 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്. അതിൽ 9 എണ്ണവും കഴിഞ്ഞ ആഴ്ച്ച റിപ്പോർട്ട് ചെയ്തവയാണ്. രോഗം കൂടുതൽ ആൾക്കാരിലേക്ക് പടരാൻ തുടങ്ങിയതോടെ പുതിയ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. രോഗ വ്യാപനം വർദ്ധിക്കുമോ എന്നും ആരോഗ്യ വിദഗ്ദർ ഭയപ്പെടുന്നു.

ഓറപ്പോഷ് എന്ന വൈറസ് പരത്തുന്ന സ്ളോത്ത് ഫീവർ കൊതുക്,ചെറിയ ഈച്ച തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. 1955 ൽ ആമസോൺ നദീതടത്തിലെ ഓറപ്പോഷ് നദിക്ക് സമീപത്തിനിന്നാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. ഇതുവരെ ഏകദേശം 5 ലക്ഷം ആൾക്കാർക്കാണ് ഈ രോഗം പിടിപെട്ടത്. തെക്കേ അമേരിക്ക , കരീബിയൻ നാടുകൾ എന്നിവിടങ്ങളിലായിരുന്നു രോഗ വ്യാപനം കൂടുതൽ. ഈ വർഷം മാത്രം 8000 പേർക്ക് രോഗം പിടിപെട്ടെന്നാണ് റിപ്പോർട്ട്. നിലവിൽ ഫ്ളോറിഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ വ്യാപനം, രോഗം സ്ഥിരീകരിച്ചവരുടെ ക്യൂബൻ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിവരം. യൂറോപ്പിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് രോഗത്തിന്റെ ആഗോള വ്യാപനത്തിലും ആശങ്കയുണ്ട്.

രോഗ ലക്ഷണങ്ങൾ

തലവേദന, സന്ധി വേദന, മനംപുരട്ടൽ, പനി എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അപൂർവ അവസരങ്ങളിൽ രോഗം നാഡിവ്യുഹത്തെ ബാധിക്കുന്ന മെനിൻജൈറ്റിസ്, എൻസിഫിലിറ്റിസ് എന്നിവയ്ക്കും കാരണമാകാം. ഇത് രോഗികളിൽ കഴുത്ത് വേദനയ്ക്കും വിഭ്രാന്തിക്കും ചിലപ്പോൾ മരണത്തിന് പോലും കാരണമാകാം. തലവേദന, വിറയൽ, തൊലിപ്പുറത്ത് തിടിപ്പ്, പനി, പേശി, സന്ധി വേദന, കണ്ണിൽ വേദന, ഛർദ്ദി, വയറിളക്കം, ക്ഷീണം എന്നീ ലക്ഷണങ്ങൾ രോഗം വന്ന 60 ശതമാനം ആളുകളിലും കാണപ്പെടുന്നുണ്ട്.

എങ്ങനെ തടയാം

കൊതുക്, ചെറിയ ഈച്ചകൾ തുടങ്ങയവ കടിക്കുന്നതിൽ നിന്നും സ്വയം പ്രതിരോധിക്കണമെന്നാണ് സെൻ്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻ്റ് പ്രിവൻഷന്റെ അഭിപ്രായം. നിലവിൽ ഓറപ്പോഷ് വൈറസിന് വാക്സിൻ ലഭ്യമല്ല. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. കൊതുക് ഈച്ച തുടങ്ങിവയെ തുരത്തുക എന്നതാണ് രോഗം തടയാനുള്ള പ്രധാന മാർഗം.

Also Read

More Stories from this section

family-dental
witywide