ഇറാന്‍ പ്രസിഡന്റിന്റെ മരണം: പാകിസ്ഥാനില്‍ ഒരു ദിവസത്തെ ദുഃഖാചരണം, പതാക പകുതി താഴ്ത്തിക്കെട്ടും

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയോടുള്ള ആദരസൂചകമായി പാകിസ്ഥാന്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. കൂടാതെ, പാക് പതാക പകുതി താഴ്ത്തി കെട്ടുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

പ്രസിഡന്റ് റെയ്സിക്കും കൂട്ടാളികള്‍ക്കും ഉള്ള ബഹുമാന സൂചകമായും ഇറാനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമാണ് പതാക പകുതി താഴ്ത്തുന്നതെന്നും പറഞ്ഞ പാക് പ്രധാനമന്ത്രി അവര്‍ പാക്കിസ്ഥാന്റെ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide