പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്നും വധഭീഷണി ; കേസെടുത്ത് നെടുമ്പാശ്ശേരി പോലീസ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തു. പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് മൊബൈല്‍ ഫോണിലൂടെ ഭീഷണി മുഴക്കിയ കോള്‍ എത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെടുമ്പാശേരിക്കടുത്ത് ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുന്ന ഒരാളുടെ ഫോണില്‍ നിന്നുമാണ് ഭീഷണി കോള്‍ എത്തിയതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഭീഷണി മുഴക്കിയ വ്യക്തി മാനസിക അസ്വസ്ഥതയുള്ളയാളാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Death threat to the Prime Minister from Kerala

More Stories from this section

family-dental
witywide