250 കടന്ന് മരണസംഖ്യ; ഉള്ളുപൊട്ടി, ഉറ്റവരെത്തേടി വയനാട്, രാവെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു

കല്‍പ്പറ്റ: വയനാടിനെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 252 ആയി. ഇരുന്നൂറോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 158 മരണങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അതേസമയം, ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് കളക്ടര്‍ അറിയിച്ചു.

കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാറ കോളനി,കാപ്പിക്കളീ, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ മേഘശ്രീ നിര്‍ദേശിച്ചിട്ടുണ്ട്.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് സംഘങ്ങളിലായി 210 സൈനികര്‍ സ്ഥലത്തെത്തി. മണ്ണിനടയില്‍ കുടുങ്ങിയവരെ കണ്ടെത്താനായി ഡല്‍ഹിയില്‍നിന്ന് സ്‌നിഫര്‍ ഡോഗുകളെയും എത്തിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide