
ന്യൂഡല്‍ഹി : 1936ന് ശേഷം ഇത്രയും കനത്ത മഴ ഡല്‍ഹിയില്‍ ഇതാദ്യമെന്ന് റിപ്പോര്‍ട്ട്. മഴ ദുരിതത്തില്‍ ഇതുവരെ പൊലിഞ്ഞത് 11 ജീവനുകള്‍. ഡല്‍ഹിയിലെ വസന്ത് വിഹാര്‍ ഏരിയയിലെ നിര്‍മ്മാണ സ്ഥലത്ത് തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്തു. ഇതോടെയാണ് മരണ സംഖ്യ 11 ലേക്ക് എത്തിയത്.
നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ തകര്‍ന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ 5:30 ഓടെയായിരുന്നു. എങ്കിലും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാനായത് ഇന്നത്തോടെയായിരുന്നു. സന്തോഷ് കുമാര്‍ യാദവ് (19), സന്തോഷ് കുമാര്‍ (20) ദയാറാം (45) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ദേശീയ ദുരന്ത നിവാരണ സേന, ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി, സിവില്‍ ഏജന്‍സികള്‍ എന്നിവയുടെ സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, രണ്ട് ആള്‍ കുട്ടികള്‍ ശനിയാഴ്ച, സിരാസ്പൂര്‍ അണ്ടര്‍പാസിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചിട്ടുണ്ട്. കൂടാതെ തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഓഖ്ലയിലെ അണ്ടര്‍പാസിലെ വെള്ളക്കെട്ടില്‍ മറ്റൊരാളും മുങ്ങിമരിച്ചു.












