കനത്ത മഴയില്‍ ചൈനയില്‍ ഹൈവേ തകര്‍ന്ന് മരിച്ചവരുടെ എണ്ണം 36 ആയി

ബെയ്ജിംഗ് : തെക്കന്‍ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയില്‍ ദേശീയപാത തകര്‍ന്ന് മരിച്ചവരുടെ എണ്ണം 36 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ 2:10 ഓടെ മെയ്ഷോ നഗരത്തില്‍ നിന്ന് ഡാബു കൗണ്ടിയിലേക്ക് പോകുന്ന റോഡിന്റെ ഒരു ഭാഗം കനത്ത മഴയെത്തുടര്‍ന്ന് തകരുകയായിരുന്നു. അപകടസമയത്ത് ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ ഏകദേശം 59 അടി താഴ്ചയിലേക്ക് വീണുപോകുകയായിരുന്നു.

ഹൈവേ തകര്‍ന്ന സമയത്ത് 20 വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും 50 ല്‍ അധികം ആളുകള്‍ പെട്ടുപോകുകയുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വരെയുള്ള വിവരങ്ങള്‍ പ്രകാരം 36 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അപകട ദിവസം 24 പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

ജനസാന്ദ്രതയേറിയ വ്യാവസായിക നഗരമായ ഗുവാങ്ഡോങ്ങില്‍ മോശം കാവകാലാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ ഇത്തരം നിരവധി ദുരന്തങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വലിയ കൊടുങ്കാറ്റുകളും മഴയും നഗരത്തെ വലച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide