ഗുജറാത്തിനെ ചുരുട്ടിക്കെട്ടി ദില്ലി, അനായാസ വിജയം

അഹമ്മദാബാദ്: ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ അനായാസ ജയവുമായി ദില്ലി ക്യാപിറ്റൽസ്. ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പന്തും സംഘവും വിജയ വഴിയിലെത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനെ 89 റണ്‍സുകളില്‍ എറിഞ്ഞൊതുക്കിയ ഡല്‍ഹി വെറും 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 67 പന്തുകൾ ബാക്കി നിർത്തി വിജയത്തിലെത്തി. ദില്ലി ബൗളർമാർ കളം നിറഞ്ഞ മത്സരത്തിൽ ​ഗുജറാത്ത് വെറും 88 റൺസിലൊതുങ്ങി.

ടോസ് നേടിയ ദില്ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 31 റൺസെടുത്ത റാഷിദ് ഖാൻ മാത്രമാണ് ​ഗുജറാത്ത് നിരയിൽ തിളങ്ങിയത്. മൂന്ന് വിക്കറ്റ് നേ‌ടിയ മുകേഷ് കുമാർ, രണ്ട് വിക്കറ്റ് വീതം നേടിയ ഇശാന്ത് ശർമ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരാണ് ​ഗുജറാത്തിനെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ ജെയ്സ് ഫ്രേസർ മക്​ഗർ​ഗ് (20), അഭിഷേക് പോറൽ (15), ഷായി ഹോപ് (19), റിഷബ് പന്ത് (16) എന്നിവർ ദില്ലിക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

Delhi capitals beat Gujarat titans in IPL

More Stories from this section

family-dental
witywide