വഴിയരികിൽ നിസ്കരിച്ചവരെ ചവിട്ടിയും തല്ലിയും ഡൽഹി പൊലീസ്; ക്യാമറയിൽ കുടുങ്ങി, പിന്നാലെ സസ്പെൻഷൻ

ന്യൂഡൽഹി: വെള്ളിയാഴ്ച തിരക്കേറിയ റോഡരികിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയ ഒരു ചെറിയ കൂട്ടം ആളുകളെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്ത ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ ഇന്ദർലോക് പോലീസ് പോസ്റ്റിലെ എസ്ഐ മനോജ് കുമാർ തോമറിനെ ഉടൻ തന്നെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

റോഡിൽ പ്രാർത്ഥന നടത്തുന്നവരെ ഉദ്യോഗസ്ഥൻ ചവിട്ടുന്നതും തല്ലുന്നതും വീഡിയോയിൽ കാണാം. ഇയാൾ ആൾക്കൂട്ടത്തോട് ആക്രോശിക്കുകയും അവരോട് എഴുന്നേറ്റ് സ്ഥലം വിടാൻ പറയുകയും ചെയ്യുന്നത് കാണാം.

വെള്ളിയാഴ്ച രാവിലെ ഇന്ദർലോക് മേഖലയിലെ തിരക്കേറിയ കവലയിൽ ആളുകൾ നമസ്‌കരിക്കുകയായിരുന്നുവെന്നും സ്ഥലത്ത് പ്രാർത്ഥന നടത്താൻ അനുമതി നൽകിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

More Stories from this section

family-dental
witywide