മദ്യനയ അഴിമതി: കവിതയെ സിബിഐക്ക് ചോദ്യം ചെയ്യാം, അനുമതി നൽകി ദില്ലി കോടതി

ദില്ലി: ദില്ലി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ബി ആര്‍ എസ് നേതാവ് കെ കവിതയെ സി ബി ഐക്ക് ചോദ്യം ചെയ്യാം. കവിതയെ ചോദ്യം ചെയ്യണമെന്ന സി ബി ഐയുടെ ആവശ്യത്തിന് കോടതി അനുമതി നൽകി. ദില്ലി റോസ് അവന്യു കോടതിയാണ് കവിതയെ ചോദ്യം ചെയ്യാൻ സി ബി ഐക്ക് അനുമതി നല്‍കിയത്.

ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത കവിതയെ റോസ് അവന്യു കോടതി കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നിലവില്‍ തിഹാര്‍ ജയിലിലാണ് കവിതയുള്ളത്. ജയിലിലെത്തി കവിതയെ ചോദ്യം ചെയ്യുന്നതിനാണ് സി ബി ഐ കോടതിയുടെ അനുമതി തേടിയത്. കേസിലെ നിർണായക കണ്ണിയാണ് കവിതയെന്നും ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ സത്യം തെളിയിക്കാൻ അവരെ ചോദ്യം ചെയ്യണമെന്നുമായിരുന്നു സി ബി ഐയുടെ ആവശ്യം.

Delhi court allows CBI to question KCR’s daughter K Kavitha in excise policy case

More Stories from this section

family-dental
witywide