പുതുമഴയില്‍ ചെറുതായൊന്ന് നനഞ്ഞ് ഡല്‍ഹി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി നേരിയ തോതില്‍ മഴ പെയ്തു. മാണ്ഡി ഹൗസ്, ആര്‍കെ പുരം, ഇന്ദ്രപ്രസ്ഥ റോഡ്, നിസാമുദ്ദീന്‍ മേല്‍പ്പാലത്തിന് സമീപമുള്ള ഭൈറോണ്‍ മാര്‍, കര്‍തവ്യ പാത, തുടങ്ങിയ സ്ഥലങ്ങളില്‍ പുതുമഴ ലഭിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ജമ്മു കശ്മീരിലെ ശ്രീനഗര്‍ ജില്ലയില്‍ മഴ പെയ്തതിനാല്‍ താപനിലയില്‍ പെട്ടെന്ന് താഴ്ച രേഖപ്പെടുത്തി. ശ്രീനഗറില്‍ തിങ്കളാഴ്ച 2 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഗുല്‍മാര്‍ഗിലെ താപനില മൈനസ് 2.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ഹിമാചല്‍ പ്രദേശില്‍ ചമ്പ ജില്ലകളിലെ മിക്ക സ്ഥലങ്ങളിലും ഒറ്റപ്പെട്ട നേരിയതോ മിതമായതോ ആയ മഴയോ മഞ്ഞുവീഴ്ചയോ ലഭിക്കാന്‍ സാധ്യതയുണ്ട്.

‘ചമ്പ, ലാഹുല്‍, സ്പിതി, കിന്നൗര്‍ ജില്ലകളിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴ/മഞ്ഞുപാതത്തിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ബിലാസ്പൂര്‍, സോളന്‍, ഷിംല, സിര്‍മൗര്‍, മാണ്ഡി, കുളു ജില്ലകളിലും സംസ്ഥാനത്തിന്റെ ബാക്കിയുള്ള ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ബിലാസ്പൂര്‍, സോളന്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആലിപ്പഴത്തിനും കാറ്റിനും സാധ്യതയുണ്ട്.

More Stories from this section

family-dental
witywide