അങ്ങനെയങ്ങ് പോകാൻ വരട്ടെ! കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹ‍ർജിക്ക് വിമർശനം, അരലക്ഷം പിഴയും

ദില്ലി: അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായെത്തി ഹർജിക്കാരന് ദില്ലി ഹൈക്കോടതി വക കനത്ത പ്രഹരം. ഹർജിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ ദില്ലി ഹൈക്കോടതി, ഹർജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ആം ആദ്മി പാർട്ടിയുടെ മുൻ എം എൽ എ സന്ദീപ് കുമാറിനാണ് കോടതി വക പ്രഹരം ലഭിച്ചത്. കോടതി രാഷ്ട്രീയം പറയാനുള്ള വേദിയല്ലെന്ന് പറഞ്ഞ ഹൈക്കോടതി ഹർജി തള്ളിക്കളയുകയും ചെയ്തു. ഗവർണറാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും ഇനി ഇതുപോലുള്ള ഹർജികളുമായി കോടതിയെ സമീപിക്കരുതെന്ന താക്കീതും ഹൈക്കോടതി നൽകി.

Delhi HC junks plea seeking Arvind Kejriwal’s removal from CM post; imposes Rs 50,000 on petitioner

More Stories from this section

family-dental
witywide