
ദില്ലി: മദ്യനയ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യ ഹർജിയിൽ ഹൈക്കോടതി നാളെ വിധിപറയും. അറസ്റ്റിന് തൊട്ടുപിന്നാലെ കെജ്രിവാൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ദില്ലി ഹൈക്കോടതി നാളെ വിധി പറയുക. ഇ ഡി അറസ്റ്റ് ചെയ്തത് നിയമ വുരുദ്ധമാണെന്നും ജയിൽമോചിതനാക്കണമെന്നുമാണ് കെജ്രിവാളിന്‍റെ പ്രധാന ആവശ്യം. ഏപ്രിൽ മൂന്നാം തിയതി വാദം പൂർത്തിയായ ഹർജി വിധി പറയാനായി മാറ്റിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇ ഡി അറസ്റ്റ് നടത്തിയതെന്ന വാദമാണ് ദില്ലി മുഖ്യമന്ത്രി പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളതെന്നും കെജ്രിവാൾ വാദിച്ചിരുന്നു. കെജ്രിവാളിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ് നാളത്തെ ഹൈക്കോടതിയുടെ വിധി. ജാമ്യം ലഭിച്ചാൽ അത് തെരഞ്ഞെടുപ്പ് കാലത്ത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ മുതൽക്കൂട്ടാകും.
Delhi HC Verdict Tomorrow on Arvind Kejriwal Plea Against Arrest in Liquor Policy Case