കെജ്രിവാളിന് പറയാനുള്ളതെല്ലാം പറയാം, ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ദില്ലി മുഖ്യമന്ത്രിയുടെ ഹർജി നാളെ പരിഗണിക്കും

ദില്ലി: മദ്യ നയ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും. ഇ ഡി അറസ്റ്റ് ചെയ്തത് നിയമ വുരുദ്ധമാണെന്നും തനിക്ക് ഉടനടി ജാമ്യം നൽകണമെന്നുമാണ് ദില്ലി മുഖ്യമന്ത്രിയുടെ ആവശ്യം. നാളെ രാവിലെ ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ സിംഗിൾ ബെഞ്ചാണ് കെജ്രിവാളിന്‍റെ ഹർജി പരിഗണിക്കുക.

അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിക്കാൻ തനിക്ക് അർഹതയുണ്ടെന്നുമാണ് കെജ്രിവാൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ദില്ലി റോസ് അവന്യുവിലെ പി എം എൽ എ കോടതിയാണ് കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടത്. ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലാണ് ദില്ലി മുഖ്യമന്ത്രിയിപ്പോളുള്ളത്.

അതേസമയം മദ്യനയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയുടെ കർതവ്യ നിർവഹണം തുടരുകയാണ്. ഇതിനകം മന്ത്രിസഭയ്ക്കുള്ള രണ്ട് ഉത്തരവുകള്‍ അദ്ദേഹം ജയിലില്‍ നിന്നും നല്‍കിയതായി എ എ പി നേതാക്കൾ അറിയിച്ചു. കെജ്രിവാളിന്റേതെന്ന പേരില്‍ രണ്ടാമത്തെ ഉത്തരവ് ഇന്നാണ് എത്തിയത്. ഇതിനെതിരെ മുതിര്‍ന്ന ബി ജെ പി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ രംഗത്തെത്തി. മഞ്ജീന്ദര്‍ സിംഗ് സിര്‍സ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്.

Delhi High Court To Hear Tomorrow CM Arvind Kejriwal Plea Challenging Arrest

More Stories from this section

family-dental
witywide