നാണക്കേട്! ലോകത്തിലെ ഏറ്റവും മോശം വായു നിലവാരമുള്ള തലസ്ഥാന നഗരമായി വീണ്ടും ഡല്‍ഹി

ന്യൂഡല്‍ഹി: സ്വിസ് സംഘടനയായ ഐക്യു എയറിന്റെ( IQAir) വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് 2023 പ്രകാരം, മൂന്നാമത്തെ ഏറ്റവും മോശം വായു നിലവാരമുള്ള രാജ്യമാണ് ഇന്ത്യ. മോശം വായു നിലവാരമുള്ള നഗരമാകട്ടെ ഡല്‍ഹിയും.

134 രാജ്യങ്ങളില്‍ ബംഗ്ലാദേശിനും പാക്കിസ്ഥാനും ശേഷം ലോകത്തിലെ ഏറ്റവും മോശം വായു നിലവാരമുള്ള രാജ്യമായി മൂന്നാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. 2022-ല്‍, എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായി ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നു. 2018 മുതല്‍ ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി നാല് തവണ റാങ്ക് ചെയ്യപ്പെട്ടു.

അതേസമയം, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലാഭേച്ഛയില്ലാത്ത സര്‍ക്കാരിതര സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവര്‍ നടത്തുന്ന 30,000-ലധികം റെഗുലേറ്ററി എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളുടെയും കുറഞ്ഞ നിരക്കിലുള്ള എയര്‍ ക്വാളിറ്റി സെന്‍സറുകളുടെയും വിവരങ്ങളാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉപയോഗിച്ചതെന്ന് IQAir പറഞ്ഞു.

വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയാണ്. മാത്രമല്ല, ലോകമെമ്പാടുമുള്ള ഓരോ ഒമ്പത് മരണങ്ങളിലും ഒരെണ്ണം ഇത് കാരണമാണ് ഉണ്ടാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ലോകത്ത് ഏഴ് ദശലക്ഷം അകാല മരണങ്ങള്‍ക്ക് വായു മലിനീകരണം കാരണമാകുന്നുണ്ട്. വായു മലിനീകരണം ആസ്ത്മ, കാന്‍സര്‍, സ്‌ട്രോക്ക്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും രോഗം കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.

More Stories from this section

family-dental
witywide