ഡൽഹി യൂണിവേഴ്സിറ്റി 2024 സമ്മർ ഇൻ്റേൺഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു; സ്റ്റൈപ്പൻഡും മറ്റ് വിശദാംശങ്ങളും അറിയാം

ഡൽഹി യൂണിവേഴ്സിറ്റി (DU) വൈസ് ചാൻസലർ ഇൻ്റേൺഷിപ്പ് സ്കീം സമ്മർ ഇൻ്റേൺഷിപ്പ് 2024-ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 4 ആണ്. ആഴ്ചയിൽ 20 മണിക്കൂർ ഇന്റേൺഷിപ്പ് ആയിരിക്കും. കൂടാതെ പ്രതിമാസം ₹ 10,500 സ്റ്റൈപ്പൻഡും നൽകുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് dsw.du.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

VCIS (സമ്മർ/പാർട്ട്-ടൈം) പ്രോഗ്രാമിൽ മുമ്പ് പങ്കെടുത്തിട്ടുള്ള വ്യക്തികൾ ഈ വർഷത്തെ ഇൻ്റേൺഷിപ്പിന് അർഹരല്ല. ജൂൺ, ജൂലൈ മാസങ്ങളിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഇൻ്റേൺഷിപ്പ് രണ്ട് മാസമാണ്.

ഡൽഹി സർവകലാശാലയിൽ ഏതെങ്കിലും വിഭാഗത്തിൽ ബിരുദ അല്ലെങ്കിൽ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർത്ഥികളാണ് സമ്മർ ഇൻ്റേൺഷിപ്പ് 2024 പ്രോഗ്രാമിന് അർഹരായിട്ടുള്ളത്. എന്നാൽ, അവസാന വർഷ/സെമസ്റ്റർ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ഇൻ്റേൺഷിപ്പ് പൂർത്തിയാകുമ്പോൾ, പങ്കെടുക്കുന്നവർക്ക് സ്റ്റുഡൻ്റ് വെൽഫെയർ ഡീനിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും. ഡൽഹി യൂണിവേഴ്‌സിറ്റി മെയ് പകുതിയോടെ ബിരുദ കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും, ബിരുദാനന്തര കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ഏപ്രിൽ 25 ഓടെ ആരംഭിക്കും.

ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പുറമെ ബിടെക്, ബിഎ എൽഎൽബി ഉൾപ്പെടെയുള്ള രണ്ട് പഞ്ചവത്സര സംയോജിത കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികളും ഏപ്രിലിൽ ആരംഭിക്കും. അപേക്ഷാ ഒരു മാസത്തേക്ക് തുറന്നിരിക്കും, അതിനുശേഷം പ്രവേശനത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കും.

More Stories from this section

family-dental
witywide