
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ശൈത്യകാല അവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ശനിയാഴ്ച രാത്രി പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.
ശൈത്യ കാലാവസ്ഥയെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെയും ശൈത്യകാല അവധി ജനുവരി 10 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ഇന്നലെ വൈകുന്നേരത്തോടെ അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരവില്‍ ചില പിഴവുകളുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കും.
ഡല്‍ഹിയില്‍ അതിശൈത്യ തരംഗം അനുഭവപ്പെടുന്നുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ്, നേരിയ മഴ, താപനിലയിലെ വ്യത്യാസം എന്നിവ കാരണം കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Tags: