ഡല്‍ഹിയിലെ പ്രശസ്ത ജുമാമസ്ജിദില്‍ സര്‍വേ നടത്തണം, ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പള്ളിക്കുള്ളില്‍ കുഴിച്ചിട്ടിരിക്കുന്നുവെന്ന് ഹിന്ദുസേന നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ജുമാമസ്ജിദില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്ത രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് അദ്ദേഹം കത്തും അയച്ചു.

ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പള്ളിക്കുള്ളിലുണ്ടെന്നും അത് കുഴിച്ചിട്ടിരിക്കുകയാണെന്നും ഗുപ്ത കത്തില്‍ പറയുന്നു.

മാത്രമല്ല, ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങള്‍ തകര്‍ത്താണ് ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ് നിര്‍മ്മിച്ചതെന്നും ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍, ദേവതകളുടെ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളില്‍ ഉപയോഗിച്ചുവെന്നും ഹിന്ദുസേനാ നേതാവ് ആരോപിച്ചു.

ഇതെല്ലാം തന്റെ മതവികാരത്തെ ബാധിക്കുകയും അവിടെ അടക്കം ചെയ്തിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ദേവതകളെ ആരാധിക്കാനുള്ള തന്റെ അവകാശത്തെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും ഗുപ്ത ചൂണ്ടിക്കാട്ടി. അതേസമയം, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ജുമാമസ്ജിദ് അധികൃതര്‍ വിസമ്മതിച്ചു.

More Stories from this section

family-dental
witywide