
ന്യൂഡൽഹി: കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേര് സോഷ്യൽമീഡിയ പോസ്റ്റിൽ വെളിപ്പെടുത്തിയ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ രൂക്ഷവിമർശനം. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ധ്രുവ് പേര് വെളിപ്പെടുത്തിയത്.
കൊൽക്കത്തയിലെ ഡോക്ടറുടെ കേസിനെ പരാമർശിച്ച് ധ്രുവ് റാഠി “ജസ്റ്റിസ് ഫോർ നിർഭയ 2” എന്ന ഹാഷ്‌ടാഗോടെ എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. പോസ്റ്റ് ചെയ്തയുടനെ പെട്ടെന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ബംഗാളിൽ ഭരിക്കുന്ന ടിഎംസി സർക്കാരിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പോസ്റ്റ് പിൻവലിച്ചതെന്ന് വിമർശനമുയർന്നു.
എന്നാൽ പോസ്റ്റിൽ നിർഭയ-2 എന്ന ഉപയോഗിച്ചതിനെതിരെ വിമർശനമുയർന്നുവെന്നും എന്തുകൊണ്ട് യഥാർഥ പേര് ഉപയോഗിച്ചുകൂടെന്നും തോന്നിയതിനാലാണ് പേര് ചേർത്തതെന്ന് ധ്രുവ് വിശദീകരിച്ചു. തുടർന്നുള്ള പോസ്റ്റിൽ, ഇരയുടെ പേര് ഉൾപ്പെടുന്ന ഹാഷ്ടാഗ് ഉപയോഗിച്ചു. ഇതോടെ വ്യാപകമായ വിമർശനമുയർന്നു. ബലാത്സംഗത്തിന് ഇരയായവരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന നിയമവിരുദ്ധമായ കാര്യമാണ് ധ്രുവ് ചെയ്തതെന്നും നിരവധിപ്പേർ ചൂണ്ടിക്കാട്ടി. പൊലീസ് കേസെടുക്കണമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു.
dhruv rathee reveal kolkata rape and murder victim identity