
കൊല്ലം: പൊതുമരാമത്തുവകുപ്പ് റോഡ് കുത്തിപ്പൊളിച്ച് നരകതുല്യമാക്കിയതിൻ്റെ ഒന്നാം വാർഷികത്തിൽ പായസം വച്ച് പ്രതിഷേധിച്ച് നാട്ടുകാർ. കൊട്ടിയം പന്ത്രണ്ടുമുറി-പിണയ്ക്കൽ-പുത്തൻചന്ത റോഡിന്റെ ദുരവസ്ഥയിലായിരുന്നു നാട്ടുകാരുടെ വേറിട്ട പ്രതിഷേധം.
വർഷങ്ങളായി തകർന്നുകിടന്ന റോഡ് നാട്ടുകാരുടെ പ്രക്ഷോഭങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം നന്നാക്കാൻ തീരുമാനിച്ചു. മണ്ണുമാന്തിയന്ത്രംകൊണ്ട് ഉണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് പാറച്ചീളുകൾ നിരത്തി. പിന്നെ ഒന്നും നടന്നില്ല. അതേ അവസ്ഥയിൽ മരാമത്ത് കരാറുകാരൻ മുങ്ങി. ജനപ്രതിനിധികളാകട്ടെ നാട്ടുകാരുടെ ദുരിതം കണ്ട മട്ടും കാട്ടുന്നില്ല.
റോഡിലാകെ നിരന്ന പാറച്ചീളുകൾ കാരണം കാൽനടയാത്രപോലും അസാധ്യമായി. പള്ളിമുക്ക്-തിരുമുക്ക്-ഇരവിപുരം റോഡ് മേൽപ്പാലത്തിനായി അടച്ചതോടെ ഈ റോഡിലൂടെയുള്ള സഞ്ചാരം മൂന്നിരട്ടിയിലേറെ വർധിച്ചു. വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിയും മഴയത്തെ ചെളിയും പ്രദേശവാസികളെയും നാട്ടുകാരെയും വലയ്ക്കുന്നു.
Different way of protest by kottiyam natives for a destroyed road











